blasphemy
പ്രവാചകനിന്ദ: പാര്‍ട്ടിവക്താക്കളെ ബി ജെ പി പുറത്താക്കി
വലിയ ജനരോഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് ബി ജെ പിയുടെ വേഗത്തിലുള്ള മുഖംരക്ഷിക്കല്‍ നടപടി.
ന്യൂഡല്‍ഹി | മുഹമ്മദ് നബിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ ദേശീയ വക്താക്കളെ പുറത്താക്കി ബി ജെ പി. നുപൂര്‍ ശര്‍മ, നവീന്‍ കുമാര്‍ ജിന്‍ഡാല്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വലിയ ജനരോഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് ബി ജെ പിയുടെ വേഗത്തിലുള്ള മുഖംരക്ഷിക്കല്‍ നടപടി.
മതങ്ങള്‍ ബഹുമാനിക്കുന്ന മഹാന്മാരെ നിന്ദിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നതായി ബി ജെ പി പറഞ്ഞു. എല്ലാ മതങ്ങളെയും ബി ജെ പി മാനിക്കുന്നു. സഹസ്രാബ്ദങ്ങള്‍ നീണ്ട ഇന്ത്യന്‍ ചരിത്രത്തില്‍ ഓരോ മതവും ഇവിടെ പൂക്കുകയും പുഷ്പിക്കുകയുമാണ് ചെയ്തതെന്നും ബി ജെ പിയുടെ പ്രസ്താവനയില്‍ പറുന്നു.
ചാനല്‍ ചര്‍ച്ചക്കിടെയാണ് നുപൂര്‍ ശര്‍മ പ്രവാചക നിന്ദ നടത്തിയത്. ഇതിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ വെള്ളിയാഴ്ചയുണ്ടായ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായിരുന്നു. 20 പോലീസുകാര്‍ ഉള്‍പ്പെടെ 40 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നുപൂര്‍ ശര്‍മയെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിനാണ് ജിന്‍ഡാലിനെതിരായ നടപടി. പിന്നീട് ഡിലീറ്റ് ചെയ്ത ഈ ട്വീറ്റില്‍ അറബ് ലോകത്തടക്കം വലിയ പ്രതിഷേധമുണ്ടായിരുന്നു.