National
പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ബി ജെ പിക്കായില്ല; മണിപ്പൂര്‍ രാഷ്ട്രപതി ഭരണത്തിലേക്കെന്ന് സൂചന
നാളെ ബി ജെ പി എം എല്‍ എമാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഗവര്‍ണര്‍ അജയ്കുമാര്‍ ബല്ല കേന്ദ്രത്തിന് വിശദമായ റിപോര്‍ട്ട് നല്‍കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും ഭാവി തീരുമാനങ്ങളുണ്ടാവുക.

ഇംഫാല്‍ | മണിപ്പൂരില്‍ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ബി ജെ പിക്ക് ഇനിയുമായില്ല. ഇതോടെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന.
നാളെ ബി ജെ പി എം എല്‍ എമാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഗവര്‍ണര്‍ അജയ്കുമാര്‍ ബല്ല കേന്ദ്രത്തിന് വിശദമായ റിപോര്‍ട്ട് നല്‍കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും ഭാവി തീരുമാനങ്ങളുണ്ടാവുക.
ഭരണകക്ഷിയിലെ മുഴുവന്‍ എം എല്‍ എമാരുടെയും പിന്തുണയുള്ള ഒരു നേതാവിനെ കണ്ടെത്താന്‍ സാധിക്കാത്തതാണ് ബി ജെ പിക്ക് പ്രതിസന്ധിയാകുന്നത്. നിലവില്‍ ബിരേന്‍ സിങ് കാവല്‍ മുഖ്യമന്ത്രിയായി തുടരുകയാണ്.
---- facebook comment plugin here -----