Connect with us

National

ബിജെപി സര്‍ക്കാര്‍ വിദ്വേഷത്തിന്റെ തീ ആളിക്കത്തിക്കുന്നു :സോണിയ ഗാന്ധി

ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, ദലിതുകള്‍, ആദിവാസികള്‍ എന്നിവരെ ക്രൂരമായി ലക്ഷ്യം വയ്ക്കുന്നുവെന്നും സോണിയ ഗാന്ധി

Published

|

Last Updated

നവ റായ്പൂര്‍, ഛത്തീസ്ഗഡ്| ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷമായ ആക്രമണം നടത്തി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ വിദ്വേഷത്തിന്റെ തീ ആളിക്കത്തിക്കുകയാണെന്നും ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, ദലിതുകള്‍, ആദിവാസികള്‍ എന്നിവരെ ക്രൂരമായി ലക്ഷ്യം വയ്ക്കുന്നുവെന്നും സോണിയ ഗാന്ധി ആരോപിച്ചു.

വ്യവസായി ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നരേന്ദ്രമോദി അദാനിയെ അനുകൂലിക്കുകയാണെന്നും അതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്ക് വഴിയൊരുക്കുകയാണെന്നും പാര്‍ട്ടിയുടെ 85-ാമത് പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സോണിയഗാന്ധി ആരോപിച്ചു.

കൂടാതെ കോണ്‍ഗ്രസ് വെറുമൊരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും എല്ലാ മതങ്ങളിലും ജാതികളിലും ലിംഗഭേദങ്ങളിലും പെട്ട ആളുകളുടെ ശബ്ദമാണ് കോണ്‍ഗ്രസ് പ്രതിഫലിപ്പിക്കുന്നതെന്നും സോണിയഗാന്ധി പറഞ്ഞു.

ബിജെപി വിദ്വേഷത്തിന്റെ തീ ആളിക്കത്തിക്കുകയും ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, ദളിതര്‍, ആദിവാസികള്‍ എന്നിവരെ ക്രൂരമായി ലക്ഷ്യം വയ്ക്കുകയും ചെയ്യുന്നുവെന്നും അവര്‍ ആരോപിച്ചു. ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങളോടുള്ള അവഹേളനമാണ് സര്‍ക്കാരിന്റെ നടപടികളെന്നും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂട്ടിചേര്‍ത്തു.

ഒപ്പം 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം കൈവരിക്കാന്‍ സോണിയഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.

ഈ ഭരണത്തെ ഊര്‍ജസ്വലമായി നേരിടുകയും, ആളുകളിലേക്ക് ഇറങ്ങിചെന്ന് നമ്മുടെ സന്ദേശം വ്യക്തതയോടെ അറിയിക്കുകയും വേണമെന്നും അവര്‍ പറഞ്ഞു.

 

Latest