National
ബി.ജെ.പി സര്‍ക്കാരിന് ഒരു പരീക്ഷ പോലും ന്യായമായ രീതിയില്‍ നടത്താന്‍ സാധിക്കാത്ത സാഹചര്യം : പ്രിയങ്ക ഗാന്ധി
രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം മാഫിയകള്‍ക്കും അഴിമതിക്കാര്‍ക്കും തീറെഴുതി കൊടുത്തു
ന്യൂഡല്‍ഹി| നീറ്റ് – യുജി ഉള്‍പ്പെടെയുള്ള എന്‍ട്രന്‍സ് പരീക്ഷകളിലെ ക്രമക്കേടുകളില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം മാഫിയകള്‍ക്കും അഴിമതിക്കാര്‍ക്കും തീറെഴുതി കൊടുത്തുവെന്ന് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു.
യോഗ്യതയില്ലാത്തവരുടെയും അത്യാഗ്രഹികളുടെയും കൈകളിലേക്ക് കുട്ടികളുടെ ഭാവി എത്തിയതാണ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയ്ക്ക് കാരണമായതെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.
ബി.ജെ.പി സര്‍ക്കാരിന് ഒരു പരീക്ഷ പോലും ന്യായമായ രീതിയില്‍ നടത്താന്‍ സാധിക്കാത്ത സാഹചര്യമായി മാറി. യുവജനങ്ങളുടെ ഭാവിക്കുള്ള ഏറ്റവും വലിയ തടസ്സമായി ബിജെപി സര്‍ക്കാര്‍ മാറിയിരിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി എക്‌സ് കുറിപ്പില്‍ പറഞ്ഞു.
NEET-UG :- पेपर लीक
NEET-PG :- रद्द
UGC-NET :- रद्द
CSIR-NET :- रद्दआज ये देश की कुछ सबसे बड़ी परीक्षाओं का हाल है।
भाजपा राज में समूची शिक्षा का ढाँचा माफियाओं-भ्रष्टाचारियों के हवाले हो चुका है। लालची और चाटुकार किस्म के अयोग्य लोगों के हाथ में देश की शिक्षा और बच्चों…
— Priyanka Gandhi Vadra (@priyankagandhi) June 23, 2024