Connect with us

National

ഹരിയാനയില്‍ ബി ജെ പി സര്‍ക്കാര്‍ ഈമാസം 17ന് അധികാരമേല്‍ക്കും

രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ നയാബ് സിങ് സൈനി രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

Published

|

Last Updated

ന്യൂഡല്‍ഹി | ഹരിയാനയില്‍ പുതിയ ബി ജെ പി സര്‍ക്കാര്‍ ഒക്ടോബര്‍ 17ന് വ്യാഴാഴ്ച അധികാരമേല്‍ക്കും. രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ നയാബ് സിങ് സൈനി രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത് ബി ജെ പി അധികാരത്തിലെത്തുന്നത്. പഞ്ച്കുള പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുമെന്നാണ് അറിയുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ചേരുന്ന യോഗത്തില്‍ ബി ജെ പിയുടെ നിയമസഭാ കക്ഷി നേതാവായി സൈനിയെ പാര്‍ട്ടി ഔദ്യോഗികമായി തിരഞ്ഞെടുക്കും.

ആകെയുള്ള 90 സീറ്റില്‍ 48 സീറ്റാണ് ബി ജെ പി നേടിയത്. കോണ്‍ഗ്രസ്സിന് 37 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

 

 

 

Latest