Connect with us

Kerala

മല്‍സരിക്കാന്‍ ബി ജെ പി ആവശ്യപ്പെട്ടിട്ടില്ല: പി സി ജോര്‍ജ്

ആവശ്യപ്പെട്ടാല്‍ പൂര്‍ണ്ണമനസ്സോടെ മത്സരിക്കുമെന്നും ജയിക്കുമെന്നും പി സി ജോര്‍ജ്

Published

|

Last Updated

തിരുവല്ല | പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കാന്‍ പാര്‍ട്ടി നേതൃത്വം തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ബി ജെ പി നേതാവ് പി സി ജോര്‍ജ്. ആവശ്യപ്പെട്ടാല്‍ പൂര്‍ണ്ണമനസ്സോടെ മത്സരിക്കുമെന്നും ജയിക്കുമെന്നും പി സി ജോര്‍ജ് അവകാശപ്പെട്ടു.

തുടര്‍ഭരണത്തിലെത്തിയ പിണറായി സര്‍ക്കാരിനെ കണക്കെണിയില്‍ എത്തിച്ച ആളാണ് എല്‍ ഡി എഫിന്റെ നിയുക്ത സ്ഥാനാര്‍ഥി തോമസ് ഐസക്കെന്നും കിഫ്ബിയുടെ പേരില്‍ നടന്നത് വന്‍കൊള്ളയാണെന്നും ഒളിക്കാനൊന്നുമില്ലെങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മുന്‍പില്‍ നേരിട്ടു ഹാജരാകാമല്ലോ എന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.

പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ ഡി എഫ് ഇക്കുറി മൂന്നാംസ്ഥാനത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest