Connect with us

National

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് മധ്യപ്രദേശിലെയും ഛത്തിസ്ഗഢിലെയും സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി

മധ്യപ്രദേശിലെ 31 മണ്ഡലങ്ങളിലേക്കും ഛത്തിസ്ഗഢിലെ 21 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടികയാണ് പുറത്തിറക്കിയത്.

Published

|

Last Updated

ന്യൂഡൽഹി | തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് മധ്യപ്രദേശിലെയും ഛത്തിസ്ഗഢിലെയും സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി ബിജെപി. മധ്യപ്രദേശിലെ 31 മണ്ഡലങ്ങളിലേക്കും ഛത്തിസ്ഗഢിലെ 21 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്.

മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ സുപ്രധാന യോഗം ബുധനാഴ്ച ചേർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ പാർട്ടി അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത് ഷാ എന്നിവരുൾപ്പെടെയുള്ള മറ്റ് സിഇസി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ഇതോടൊപ്പം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി രമൺ സിംഗ് എന്നിവരും യോഗത്തിനെത്തിയിരുന്നു. ഈ യോഗത്തിന് പിന്നാലെയാണ് ബിജെപി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്.

ഇരു സംസ്ഥാനങ്ങളിലെയും മണ്ഡലങ്ങളെ നാല് കാറ്റഗറികളായി തിരിച്ച് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ യോഗത്തിൽ തീരുമാനിച്ചിരുന്നു. വിജയിച്ച മണ്ഡലങ്ങൾ, ഒന്നോ രണ്ടോ തവണ തോറ്റ മണ്ഡലങ്ങള, തുടർച്ചയായി രണ്ട് തവണ തോറ്റ മണ്ഡലങ്ങൾ, ഒരിക്കലും വിജയിച്ചിട്ടില്ലാത്ത മണ്ഡലങ്ങള എന്നിങ്ങനെയാണ് കാറ്റഗറി തിരിച്ചത്.

മധ്യപ്രദേശ് നിയമസഭയിലെ 230 സീറ്റുകളിലേക്ക് ഈ വർഷം നവംബറിലോ അതിനുമുമ്പോ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഛത്തിസ്ഗഡീൽ അടുത്ത വർഷം ജനുവരിയിലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്.

Latest