Connect with us

e sreedarn quie bjp

ഇ ശ്രീധരന്റെ സേവനം ഇനിയും ബി ജെ പിക്ക് ലഭിക്കുമെന്ന് പ്രതീക്ഷ: കെ സുരേന്ദ്രന്‍

കെ റെയില്‍ ഉള്‍പ്പടെ വിഷയത്തില്‍ ബി ജെ പി നിലപാട് സ്വീകരിച്ചത് ശ്രീധരന്റെ അഭിപ്രായം കേട്ട ശേഷം

Published

|

Last Updated

തിരുവനന്തപുരം | കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എന്‍ ഡി എ സ്ഥാനാര്‍ഥിയായി മത്സരിച്ച മെട്രോമാന്‍ ഇ ശ്രീധരന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഇ ശ്രീധരന്‍ ബി ജെ പിയുടെ സജീവ പ്രവര്‍ത്തനത്തിലുണ്ടെന്നും മാര്‍ഗ നിര്‍ദേശങ്ങള്‍ യഥാസമയം പാര്‍ട്ടിക്ക് ലഭിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഒരു രാഷ്ട്രീയക്കാരനെന്ന നിലയിലുപരി സാങ്കേതിക വിദഗ്ദനെന്ന നിലയിലാണ് അദ്ദേഹം ഇത്രയും കാലം ജനങ്ങളെ സേവിച്ചിരുന്നത്. അങ്ങനെയാണ് ബി ജെ പിയുടെ അഭ്യര്‍ഥന മാനിച്ച് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചത്. കെ റെയില്‍ വിഷയത്തില്‍ ഉള്‍പ്പടെ അദ്ദേഹത്തിന്റെ അഭിപ്രായം കേട്ട ശേഷമാണ് ബി ജെ പി നിലപാട് സ്വീകരിച്ചത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ബി ജെ പി ദേശീയ നിര്‍വാഹക സമിതിയില്‍ അദ്ദേഹത്തെ ഉള്‍പ്പടുത്തിയത് അദ്ദേഹത്തിന്റെ സേവനം ആഗ്രഹിച്ചാണ്. അത് തുടര്‍ന്നും ലഭിക്കുമെന്ന വിശ്വാസമുണ്ടെന്നും സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.

 

 

---- facebook comment plugin here -----

Latest