Connect with us

National

ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ സ്ത്രീപീഡന ആരോപണവുമായി ആര്‍എസ്എസ് അംഗം

പശ്ചിമ ബംഗാളില്‍വച്ച് ഐടി സെല്‍ മേധാവി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് ആരോപണം.

Published

|

Last Updated

ന്യൂഡല്‍ഹി|ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ സ്ത്രീപീഡന ആരോപണവുമായി ആര്‍എസ്എസ് അംഗം ശാന്തനു സിന്‍ഹ. പശ്ചിമ ബംഗാളില്‍വച്ച് ഐടി സെല്‍ മേധാവി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് ആരോപണം.

മാളവ്യ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയാണ്. പഞ്ചനക്ഷത്ര ഓഫിസുകളില്‍ മാത്രമല്ല, പശ്ചിമ ബംഗാളിലെ ബിജെപി ഓഫീസുകളിലും ചൂഷണം നടക്കുന്നുവെന്നാണ് ശാന്തനു സിന്‍ഹ പറയുന്നത്. സ്ത്രീകള്‍ക്ക് നീതി വേണമെന്ന് ഞങ്ങള്‍ ബിജെപിയോട് ആവശ്യപ്പെടുകയാണെന്നും ശാന്തനു കൂട്ടിച്ചേര്‍ത്തു.

അതേസമയം, ശാന്തനു സിന്‍ഹക്കെതിരെ മാനനഷ്ടത്തിന് 10 കോടി രൂപ ആവശ്യപ്പെട്ട് അമിത് മാളവ്യ വക്കീല്‍ നോട്ടീസ് അയച്ചു. ശാന്തനു മാപ്പ് പറയണമെന്നും തെറ്റായ സാമൂഹിക മാധ്യമ പോസ്റ്റ് പിന്‍വലിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു.

അമിത് മാളവ്യക്കെതിരെ ബിജെപി ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. ആരോപണങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണത്തിന് മാളവ്യയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ശ്രീനേറ്റ് ആവശ്യപ്പെട്ടു.

 

 

 

 

 

---- facebook comment plugin here -----

Latest