Connect with us

National

ബിജെപി നേതാവിന്റെ വോട്ട് പ്രായപൂർത്തിയാകാത്ത മകൻ ചെയ്തു ,വിവാദമായി വീഡിയോ

ബൂത്തില്‍ മൊബൈല്‍ ഫോണ്‍ അനുവദിച്ചതിനും പ്രായപൂര്‍ത്തിയാകാത്ത മകനെ വോട്ട് ചെയ്യാന്‍ അനുവദിച്ചതിനെതിരെയും നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

Published

|

Last Updated

ഭോപാല്‍ | മധ്യപ്രദേശിലെ ബെരാസിയയില്‍ ബിജെപി നേതാവിന്റെ വോട്ട് പ്രായപൂര്‍ത്തിയാകാത്ത മകന്‍ ചെയ്ത സംഭവം വിവാദത്തില്‍. ബിജെപി പ്രാദേശിക നേതാവ് വിനയ് മെഹാറിന്റെ വോട്ടാണ് മകന്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ രേഖപ്പെടുത്തിയത്.

വോട്ട് രേഖപ്പെടുത്തുന്നതിന്റെ 14 സെക്കന്‍ഡുള്ള വീഡിയോ ബിജെപി നേതാവ് തന്നെ ഫേയ്‌സ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു.വിനയ് മെഹാറും മകനും പോളിങ് ബൂത്തില്‍ നില്‍ക്കുന്നതും മകന്‍ താമരചിഹ്നത്തില്‍ വോട്ട് ചെയ്യുന്നതുമാണ് ദൃശ്യത്തിലുള്ളത്.

ബൂത്തില്‍ മൊബൈല്‍ ഫോണ്‍ അനുവദിച്ചതിനും പ്രായപൂര്‍ത്തിയാകാത്ത മകനെ വോട്ട് ചെയ്യാന്‍ അനുവദിച്ചതിനെതിരെയും നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി കുട്ടികളുടെ കളിപ്പാട്ടമാക്കുകയാണെന്ന് സംഭവത്തില്‍ കോണ്‍ഗ്രസ് പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.അതേസമയം ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ ഭാഗമായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Latest