Connect with us

National

ആഡംബര കപ്പല്‍ ലഹരിക്കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ബി.ജെ.പി നേതാവ്: നവാബ് മാലിക്

ആര്യന്‍ ഖാന്‍ അറസ്റ്റിലായതിനുശേഷം ഒക്ടോബര്‍ ഏഴിന് രാത്രി ഒഷിവാര ശ്മശാനത്തിന് പുറത്ത് സമീര്‍ വാങ്കഡെയും കംബോജും നേരില്‍ കണ്ടിട്ടുണ്ടെന്നും നവാബ് മാലിക് ആരോപിച്ചു.

Published

|

Last Updated

മുംബൈ| ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത ആഡംബര കപ്പല്‍ ലഹരിക്കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ബി.ജെ.പി നേതാവ് മോഹിത് കംബോജാണെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. എന്‍.സി.ബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്നും നവാബ് മാലിക് പറഞ്ഞു.ആര്യന്‍ ഖാനെ തട്ടിക്കൊണ്ടുപോയി പണം കൈക്കലാക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്നും നവാബ് മാലിക് വ്യക്തമാക്കി.

ആഡംബര കപ്പലിലെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ആര്യന്‍ ഖാന്‍ ടിക്കറ്റ് എടുത്തിരുന്നില്ല. അമീര്‍ ഫര്‍ണിച്ചര്‍വാല, പ്രതിക് ഗാബ എന്നിവരാണ് ആര്യനെ കൂട്ടിക്കൊണ്ടുവന്നത്. തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാനായിരുന്നു പദ്ധതി. കേസിന്റെ ആദ്യദിനം മുതല്‍ തന്നെ ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തുന്നുണ്ട്. സത്യം പുറത്തുപറയാന്‍ ഷാരൂഖ് തയാറാകണമെന്നും നവാബ് മാലിക് പറഞ്ഞു.

ആര്യന്‍ ഖാന്‍ അറസ്റ്റിലായതിനുശേഷം ഒക്ടോബര്‍ ഏഴിന് രാത്രി ഒഷിവാര ശ്മശാനത്തിന് പുറത്ത് സമീര്‍ വാങ്കഡെയും കംബോജും നേരില്‍ കണ്ടിട്ടുണ്ടെന്നും നവാബ് മാലിക് ആരോപിച്ചു. അതേസമയം, സമീര്‍ വാങ്കഡെയുടെ പിതാവ് നവാബ് മാലിക്കിനെതിരെ ബോംബോ ഹൈക്കോടതിയില്‍ 1.25 കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ട കേസ് കൊടുത്തിട്ടുണ്ട്.

 

Latest