Connect with us

kerala governor and ldf government

പേഴ്സണൽ സ്റ്റാഫ് അംഗമായി ബി ജെ പി നേതാവ്: സർക്കാർ ഇടപെടേണ്ടെന്ന് ഗവർണർ

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പാര്‍ട്ടിക്കാരെ നിയമിക്കുന്നതിനെതിരെയും ഗവര്‍ണര്‍ രംഗത്തെത്തി.

Published

|

Last Updated

തിരുവനന്തപുരം | പേഴ്‌സണല്‍ സ്റ്റാഫായി ബി ജെ പി സംസ്ഥാന സമിതിയംഗവും ജന്മഭൂമി മുൻ പത്രാധിപരുമായ  ഹരി എസ് കര്‍ത്തയെ നിയമിച്ചത് തന്റെ തീരുമാനമാണെന്നും സര്‍ക്കാര്‍ ഇടപെടേണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഗവര്‍ണറുടെ താത്പര്യം കൊണ്ടുമാത്രമാണ് ഹരി എസ് കര്‍ത്തയുടെ നിയമനം നടത്തിയതെന്നും മുഖ്യമന്ത്രിയുടെ വിയോജനത്തോടെയാണ് ഉത്തരവ് ഇറങ്ങിയതെന്നും സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പാര്‍ട്ടിക്കാരെ നിയമിക്കുന്നതിനെതിരെയും ഗവര്‍ണര്‍ രംഗത്തെത്തി. രണ്ട് വര്‍ഷത്തിന് ശേഷം ഇത്തരക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നടപടി നിയമവിരുദ്ധമാണ്. പേഴ്‌സണല്‍ സ്റ്റാഫ് പദവിയില്‍ നിന്ന് രാജിവെച്ച് ഇവരെല്ലാം വീണ്ടും പാര്‍ട്ടിയിലേക്ക് തിരികെയെത്തി പ്രവര്‍ത്തിക്കുന്നു. ഇപ്രകാരം പാര്‍ട്ടി കേഡറുകളെ വളര്‍ത്തുന്നതിനോട് യോജിക്കാനാവില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

Latest