Connect with us

National

യുപിയിലെ സംഭാലിൽ ബിജെപി നേതാവിനെ വിഷം കുത്തിവെച്ചു കൊലപ്പെടുത്തി

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Published

|

Last Updated

ലഖ്‌നൗ | ഉത്തര്‍പ്രദേശിലെ സംഭലില്‍ ബിജെപി നേതാവിനെ വിഷം കുത്തിവച്ചു കൊലപ്പെടുത്തി. ഗുല്‍ഫാം സിംഗ് യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. ജുനാവി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദബ്താര ഗ്രാമത്തിലാണ് സംഭവം.

ഗുല്‍ഫാം സിങ് വീടിന് മുന്നില്‍ കട്ടിലിരിക്കുമ്പോഴാണ് മൂന്ന് യുവാക്കള്‍ ബൈക്കിലെത്തിയത്.
യാദവിനെ കാണാനെന്ന വ്യാജേനയാണ് മൂന്നു പേരും എത്തിയത്.യുവാക്കള്‍ അദ്ദേഹത്തോടൊപ്പം ഇരുന്ന് ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയും വെള്ളം ചോദിച്ച് വാങ്ങി കുടിക്കുകയും ചെയ്തു. തുടര്‍ന്ന് വന്നവരില്‍ ഒരാല്‍ ഗുല്‍ഫാം സിംഗ് യാദവിന്റെ വയറില്‍ വിഷ വസ്തു കുത്തിവെക്കുകയായിരുന്നു.വീട്ടുകാര്‍ പ്രതികളെ പിടികൂടാന്‍ ശ്രമിക്കുമ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു.

അലിഗഡിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഗുല്‍ഫാം സിംഗ് യാദവ് മരിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.