National
പ്രിയങ്കാ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബിജെപി നേതാവ് രമേശ് ബിധുരി
താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുപോലെ മിനുസമുള്ളതാക്കുമെന്നായിരുന്നു ബിധുരിയുടെ പരാമര്‍ശം
ന്യൂഡല്‍ഹി | വയനാട് എംപി പ്രിയങ്കാ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബിജെപി നേതാവ് രമേശ് ബിധുരി. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ കല്‍ക്കാജിയില്‍ നിന്ന് മത്സരിക്കുന്ന ബിധുരി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുപോലെ മിനുസമുള്ളതാക്കുമെന്നായിരുന്നു മുന്‍ എംപിയുടെ പരാമര്‍ശം.
പരാമര്‍ശം വിവാദമായതോടെ സംഭവത്തില്‍ ബിധുരി മാപ്പ് പറഞ്ഞു. തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവ പിന്‍വലിക്കുന്നതായും രമേശ് ബിധുരി മാധ്യമങ്ങളോട് പറഞ്ഞു.
പരാമര്‍ശം വിവാദമായതോടെ ബിധുരി മാപ്പു പറയണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. ഇതാണ് ബിജെപിയുടെ യഥാര്‍ഥ മുഖം.ബിധുരിയുടെ വാക്കുകള്‍ അയാളുടെ മനോനിലയാണ് സൂചിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു.