Connect with us

National

ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

കിസാന്‍ മോര്‍ച്ച നേതാവ് അനൂജ് ചൗധരിയാണ് മരിച്ചത്.

Published

|

Last Updated

ലക്‌നോ| ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. കിസാന്‍ മോര്‍ച്ച നേതാവ് അനൂജ് ചൗധരിയാണ് മരിച്ചത്. മൊറാബാദില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിവെച്ചത്. അനൂജ് ചൗധരി സഹോദരനൊപ്പം നടക്കാനിറങ്ങിയപ്പോള്‍ ബൈക്കിലെത്തിയ മൂന്ന് പേര്‍ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു.

അനൂജ് ചൗധരിക്ക് നേരെ ഒന്നിലധികം തവണ സംഘം വെടിയുതിര്‍ത്തു. ചികിത്സയ്ക്കായി ബ്രൈറ്റ്സ്റ്റാര്‍ ആശുപത്രിയില്‍ എത്തിക്കുംമുമ്പ് മരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അനൂജ് ചൗധരിയുടെ വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

 

 

Latest