Connect with us

National

ഛത്തിസ്ഗഢിൽ ബിജെപി നേതാവ് കുത്തേറ്റ് മരിച്ചു

മാവോയിസ്റ്റ് സംഘമാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്.

Published

|

Last Updated

കുശാൽനഗർ | നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തിസ്ഗഢിൽ ബിജെപി നേതാവ് കുത്തേറ്റ് മരിച്ചു. ബിജെപി നാരായൺപൂർ ജില്ലാ വൈസ് പ്രസിഡന്റ് രത്തൻ ദുബെ ആണ് മരിച്ചത്. മാവോയിസ്റ്റുകളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.

കുശാൽ നഗർ ഗ്രാമത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് രത്തൻ ദുബെക്ക് കുത്തേറ്റത്. മാവോയിസ്റ്റ് സംഘമാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. പ്രതികളെ പിടികൂടാൻ പോലീസ് ഊർജിത തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഒക്‌ടോബർ 20-ന് മൊഹ്‌ല-മാൻപൂർ-അംബാഗഡ് ചൗക്കി ജില്ലയിലെ സർഖേദ ഗ്രാമത്തിൽ ബിജെപി പ്രവർത്തകൻ ബിർജു തരാമിൻ മാവോയിസ്റ്റുകളെന്ന് സംശയിക്കുന്നവരുടെ വെടിയേറ്റ് മരിച്ചിരുന്നു.

നവംബർ 7 ന് വോട്ടെടുപ്പ് നടക്കുന്ന 20 നിയമസഭാ സീറ്റുകളിൽ ഒന്നാണ് നാരായൺപൂർ. 90 അംഗ നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബർ 17 നും വോട്ടെണ്ണൽ ഡിസംബർ 3 നും നടക്കും.

---- facebook comment plugin here -----

Latest