Connect with us

National

ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് തടഞ്ഞ് ബിജെപി നേതാവ്; ചികിത്സ ലഭിക്കാതെ രോഗി മരിച്ചു

ബി.ജെ.പി നേതാവ് ഉമേഷ് മിശ്രയാണ് ആംബുലന്‍സിന് കടന്നുപോകാനാവാത്ത വിധം കാര്‍ പാര്‍ക്ക് ചെയ്തത്.

Published

|

Last Updated

ലഖ്‌നൗ| അടിയന്തര ചികിത്സ ലഭിക്കേണ്ട രോഗിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് തടഞ്ഞ് ബിജെപി നേതാവ്. തുടര്‍ന്ന് ചികിത്സ കിട്ടാതെ രോഗി മരിച്ചു.

ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലാണ് സംഭവം. സുരേഷ് ചന്ദ്ര എന്ന രോഗിയാണ് മരിച്ചത്. ബി.ജെ.പി നേതാവ് ഉമേഷ് മിശ്രയാണ് ആംബുലന്‍സിന് കടന്നുപോകാനാവാത്ത വിധം കാര്‍ പാര്‍ക്ക് ചെയ്തത്. ഇത് ചോദ്യം ചെയ്തതിന് പൊലീസ് കേസില്‍പ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു.

ശനിയാഴ്ച നെഞ്ചുവേദനയെ തുടര്‍ന്ന് സുരേഷ് ചന്ദ്രയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഉമേഷ് മിശ്ര കാര്‍ റോഡരികില്‍ നിര്‍ത്തി വഴി തടസ്സപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ നിന്നിറങ്ങി കുടുംബം കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും ബിജെപി നേതാവ് വിസ്സമതിച്ചു.

 

 

 

---- facebook comment plugin here -----

Latest