National
ബിജെപി ഭൂരിഭാഗം സീറ്റുകളിലും ലീഡ് ചെയ്യുന്നു; ഇത് ആശ്ചര്യകരമാണ്,അന്തിമ ഫലത്തിനായി കാത്തിരിക്കാം: ശശി തരൂർ
രാവിലെ എട്ട് മുതല്‍ ആരംഭിച്ച വോട്ടെണ്ണലിന്റെ ആദ്യ ഫല സൂചനകള്‍ വന്നപ്പോള്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം പ്രകടമായിരുന്നു.
ന്യൂഡല്‍ഹി | ഹരിയാന, ജമ്മു കശ്മീർ തിരഞ്ഞെടുപ്പില്‍ അന്തിമ ഫലം വരുന്നത് വരെ കാത്തിരിക്കാം ഇപ്പോള്‍ ഒരു നിഗമനത്തിലെത്തേണ്ടതില്ലെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇപ്പോള്‍ ബിജെപി ഭൂരിഭാഗം സീറ്റുകളിലും ലീഡ് ചെയ്യുന്നുവെന്നാണ് മനസിലാക്കുന്നത്. ആശ്ചര്യകരമാണ് ഈ കാര്യം . എല്ലാ എക്‌സിറ്റ് പോള്‍ ഏജന്‍സികളും കടുത്ത നാണക്കേടിലായിരിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.
രാവിലെ എട്ട് മുതല്‍ ആരംഭിച്ച വോട്ടെണ്ണലിന്റെ ആദ്യ ഫല സൂചനകള്‍ വന്നപ്പോള്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം പ്രകടമായിരുന്നു.ഹരിയാനയിലെ ലീഡ് നിലയില്‍ കോണ്‍ഗ്രസ് ഒരു ഘട്ടത്തിൽ കേവല ഭൂരിപക്ഷം മറികന്നതോടെ കോൺഗ്രസ് പ്രവർത്തകർ ആവേശത്തിലായി. എന്നാല്‍ ഇപ്പോള്‍ ഇവിടെ ബിജെപി ലീഡ് ഉയര്‍ത്തുകയാണ്. അപ്രതീക്ഷിതമായ ബിജെപിയുടെ തിരിച്ചുവരവില്‍ അമ്പരന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.