Connect with us

National

ഭീകരാക്രമണവുമായി ബന്ധപ്പെടുത്തി രാഹുൽ ​ഗാന്ധിക്കെതിരെ ബി ജെ പി; കേസെടുത്ത് പോലീസ്

'ഓരോ തവണ രാഹുൽഗാന്ധി രാജ്യം വിടുമ്പോഴും നാട്ടിൽ ഒരു കുഴപ്പം സംഭവിക്കുന്നു' വെന്ന് കർണാടക ബി ജെ പിയുടെ എക്സ് പേജിലാണ് പ്രത്യക്ഷപ്പെട്ടത്

Published

|

Last Updated

ബെം​ഗളൂരു | പഹൽ​ഗാം ഭീകരാക്രമണവുമായി ബന്ധപ്പെടുത്തി  ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്കെതിരെ എക്സിൽ പോസ്റ്റിട്ട ബി ജെ പി ഐ ടി സെല്ലിനെതിരെ കേസ്. കോൺ​ഗ്രസ്സ് നേതാവിന്റെ പരാതിയിൽ ബെം​ഗളൂരു ഹൈ​ഗ്രൗണ്ട്സ് പോലീസാണ് കേസെടുത്തത്.

രാഹുൽ ​ഗാന്ധിയുടെ വിദേശ പര്യടനത്തെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിനെതിരെ കർണാടക ബി ജെ പിയുടെ എക്സ് പേജിൽ പോസ്റ്റ് വന്നത്. ‘ഓരോ തവണ രാഹുൽഗാന്ധി രാജ്യം വിടുമ്പോഴും നാട്ടിൽ ഒരു കുഴപ്പം സംഭവിക്കുന്നു’ എന്നായിരുന്നു പോസ്റ്റ്. #PahalgamTerroristAttack, #Hindus തുടങ്ങിയ ഹാഷ്‌ടാഗുകളും ഇതോടൊപ്പം പങ്കുവച്ചിരുന്നു.

ട്വീറ്റിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്സ് രം​ഗത്തെത്തുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. കർണാടക പി സി സി ലീ​ഗൽ സെൽ മേധാവി സി എം ധനഞ്ജയയാണ് പരാതി നൽകിയത്. രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ബി ജെ പി ഐ ടി സെൽ വ്യാജ വാർത്തകളും അധിക്ഷേപകരമായ ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുകയാണെന്ന് പരാതിയിൽ പറയുന്നു.