bjp protest
മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് ബി ജെ പി മാര്‍ച്ച്
കെ റെയില്‍ അതിരടയാള കല്ലുമായാണ് ബി ജെ പിക്കാര്‍ എത്തിയത്
ചെങ്ങന്നൂര്‍ | കെ റെയില്‍ സമരക്കാര്‍ക്കെതിരെ പ്രതികരിച്ചതിന് മന്ത്രി മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് ബി ജെ പി മാര്‍ച്ച്. ചെങ്ങന്നൂരിലെ ഓഫീസിലേക്കാണ് ബി ജെ പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. കെ റെയില്‍ അതിരടയാള കല്ലുകളുമായെത്തിയ പ്രവര്‍ത്തകരെ മന്ത്രിയുടെ ഓഫീസിന് മുമ്പില്‍ വച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് അല്‍പ്പസമയം മുദ്രാവാക്യം വിളിച്ച് തിരിച്ചുപോകുകയായിരുന്നു.
---- facebook comment plugin here -----