Connect with us

National

മൂന്നാം എന്‍ഡിഎ സര്‍ക്കാരില്‍ സുപ്രധാന വകുപ്പുകള്‍ ബിജെപി തന്നെ കൈവശം വെച്ചേക്കും

ബിജെപി 36 മന്ത്രിമാരുടെ പട്ടികയാണ് തയ്യാറാക്കിയതെന്നാണ് ലഭിക്കുന്ന വിവരം.

Published

|

Last Updated

ന്യൂഡല്‍ഹി | നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങള്‍ രാജ്യതലസ്ഥാനത്ത് പുരോഗമിക്കുന്നു. പുതിയ എന്‍ഡിഎ സര്‍ക്കാറില്‍ സുപ്രധാന വകുപ്പുകള്‍ ബിജെപി തന്നെ കൈവശം വെച്ചേക്കുമെന്നാണ് സൂചന.
ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രി ആകുന്ന രണ്ടാമത്തെ വ്യക്തിയാണ് മോദി. കഴിഞ്ഞ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍, എസ്. ജയശങ്കര്‍, അമിത് ഷാ എന്നിവര്‍ അതേ വകുപ്പുകള്‍ തന്നെ കൈകാര്യം ചെയ്‌തേക്കുമെന്നാണ് വിവരം.

ബിജെപി 36 മന്ത്രിമാരുടെ പട്ടികയാണ് തയ്യാറാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തില്‍ നിന്നും സുരേഷ് ഗോപിയുടെ പേരു മാത്രമാണ് ഉള്ളതെന്നാണ് സൂചന. ബിജെപി നേതാക്കളായ രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, അര്‍ജുന്‍ റാം മേഘ്വാള്‍, സര്‍ബാനന്ദ സോനോവാള്‍, പ്രള്‍ഹാദ് ജോഷി, ശിവരാജ് സിങ് ചൗഹാന്‍ എന്നിവര്‍ക്ക് പുറമേ, എല്‍ജെപി നേതാവ് ചിരാഗ് പസ്വാന്‍, ജെഡിഎസ് നേതാവ് കുമാരസ്വാമി എന്നിവര്‍ക്കാണ് ചായസല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ഇതുവരെ അറിയിപ്പ് ലഭിച്ചിരുന്നത്.