National
പീഡനക്കേസില്‍ ബിജെപി എംഎല്‍എക്ക് 25 വര്‍ഷം കഠിന തടവ്; ശിക്ഷാ വിധിക്ക് പിന്നാലെ അയോഗ്യത
2014 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം.
ലക്‌നൗ | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയ്ക്ക് 25 വര്‍ഷത്തെ കഠിന തടവും 10 ലക്ഷം രൂപ പിഴയും. ശിക്ഷാ വിധിയോടെ സോന്‍ഭദ്ര ജില്ലയിലെ ദുദ്ദി മണ്ഡലത്തില്‍നിന്നുള്ള രാംദുലാര്‍ ഗോണ്ട് അയോഗ്യനാവുകയും ചെയ്തു. 2014 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം.
2014ല്‍ രാംദുലാര്‍ ഗോണ്ടിന്റെ ഭാര്യ ദുദ്ദിയിലെ പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ മ്യോര്‍പുര്‍ പൊലീസ് സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗോണ്ട് വിജയിച്ചതോടെ കേസ് സോന്‍ഭദ്രയിലുള്ള എംപിഎംഎല്‍എ കോടതിയിലേക്ക് മാറ്റുകയായിരുന്നു. പിഴയായി ഈടാക്കുന്ന 10 ലക്ഷംരൂപ അതിജീവിതയ്ക്ക് നല്‍കും
---- facebook comment plugin here -----