National
ബംഗാളില്‍ ബി ജെ പിയില്‍ നിന്ന് തൃണമൂലിലേക്ക് എം എല്‍ എമാരുടെ ഒഴുക്ക് തുടരുന്നു
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പി വിട്ട് തൃണമൂലില്‍ ചേരുന്ന നാലാമത്തെ എം എല്‍ എയാണ് സൗമന്‍.
കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ ബി ജെ പിയുടെ നിയമസഭാംഗമായ സൗമന്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഏപ്രിലിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പി വിട്ട് തൃണമൂലില്‍ ചേരുന്ന നാലാമത്തെ എം എല്‍ എയാണ് സൗമന്‍. രണ്ട് വര്‍ഷം മുമ്പാണ് തൃണമൂല്‍ വിട്ട് സൗമന്‍ ബി ജെ പിയില്‍ ചേര്‍ന്നിരുന്നത്.
സൗമന്റെ രാജിയോടെ നിയമസഭയില്‍ ബി ജെ പിയുടെ അംഗബലം 71ലേക്ക് ചുരുങ്ങി. കാളൈഗഞ്ചില്‍ നിന്നുള്ള നിയമസഭാംഗമാണ് അദ്ദേഹം. തൃണമൂല്‍ സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജിയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നത്.
തൃണമൂല്‍ ഉപേക്ഷിച്ച് പോയതില്‍ വിഷമമുണ്ടെന്ന് സൗമന്‍ അഭിപ്രായപ്പെട്ടു. ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് മുകുള്‍ റോയ് മെയ് മാസത്തില്‍ തൃണമൂലില്‍ തിരിച്ചെത്തിയിരുന്നു. അതിന് ശേഷം മൂന്ന് എം എല്‍ എമാര്‍ തിരിച്ചെത്തി.