Connect with us

National

താജ്മഹലും ഖുത്ബ് മിനാറും പൊളിച്ച് ക്ഷേത്രം നിര്‍മിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ

ക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിയുടെ അടുത്താണ് എം.എല്‍.എ സമീപിച്ചത്.

Published

|

Last Updated

ഗുവാഹത്തി| താജ്മഹലും ഖുത്ബ് മിനാറും പൊളിച്ച് ക്ഷേത്രം നിര്‍മിക്കണമെന്ന് അസമിലെ ബി.ജെ.പി എം.എല്‍.എ രൂപ്ജ്യോതി കുര്‍മി. ക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിയുടെ അടുത്താണ് എം.എല്‍.എ സമീപിച്ചത്.

മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ മുംതാസിനെ ശരിക്കും പ്രണയിച്ചിരുന്നോ എന്ന കാര്യം അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. താജ്മഹല്‍ പ്രണയത്തിന്റെ അടയാളമല്ലെന്നും എം.എല്‍.എ കൂട്ടിചേര്‍ത്തു.

ക്ഷേത്ര നിര്‍മാണത്തിന് തന്റെ ഒരു വര്‍ഷത്തെ ശമ്പളം നല്‍കും. മുംതാസ് മരിച്ച ശേഷം ഷാജഹാന്‍ മൂന്ന് വിവാഹം കഴിച്ചെന്നും മുംതാസിനെ അത്ര ഇഷ്ടമായിരുന്നെങ്കില്‍ എന്തിനാണ് വീണ്ടും വിവാഹം കഴിച്ചതെന്നും എം.എല്‍.എ ചോദിച്ചു. മുഗള്‍ ഭരണത്തെ കുറിച്ചുള്ള അധ്യായങ്ങള്‍ എന്‍.സി.ഇ.ആര്‍.ടി സിലബസില്‍ നിന്ന് നീക്കിയതിനു പിന്നാലെയാണ് എം.എല്‍.എയുടെ വിവാദ പരാമര്‍ശം.

 

Latest