padmaja venugopal
ചാലക്കുടി മണ്ഡലത്തില്‍ പത്മജയെ മത്സരിപ്പിക്കാന്‍ ബി ജെ പി നീക്കം
പകരം ബി ഡി ജെ എസിനു എറണാകുളം നല്‍കിയേക്കും
ന്യൂഡല്‍ഹി | വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്മജ വേണുഗോപാലിനെ ചാലക്കുടി മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ ബി ജെ പി ആലോചിക്കുന്നു. സഖ്യകക്ഷിയായ ബി ഡി ജെ എസിനു നല്‍കിയ മണ്ഡലം തിരിച്ചെടുത്ത് പത്മജക്കു നല്‍കാനാണ് നീക്കം.
പകരം എറണാകുളം മണ്ഡലം ബി ഡി ജെ എസിനു നല്‍കാനാണ് ബി ജെ പി ദേശീയ നേതൃത്വം ആലോചിക്കുന്നത്. ഈ സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ ഇതുവരെ പ്രഖ്യാപിക്കാതിരുന്നത് അണിയറയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നതിനാലാണെന്നു വ്യക്തമാവുകയാണ്. ചാലക്കുടിയില്‍ സിറ്റിങ് എം പി ബെന്നി ബഹന്നാന്‍ തന്നെയാവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സി പി എം മുന്‍മന്ത്രി സി എം രവീന്ദ്രനാഥിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
ഒരു ഉപാധികളും ഇല്ലാതെയാണ് താന്‍ ബി ജെ പിയില്‍ പോകുന്നതെന്നും മനസമ്മാധാനത്തോടെ പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് വിടുന്നതെന്നുമായിരുന്നു പത്മജയുടെ പ്രതികരണം.