political crisis in maharashtra
മഹാരാഷ്ട്രയിലേത് രാഷ്ട്രപതി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബി ജെ പി നീക്കം: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
സംസ്ഥാന സര്‍ക്കാറിനെ അട്ടിമറിക്കാന്‍ കേന്ദ്രവും ബി ജെ പിയും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു
മുംബൈ | രാഷ്ട്രപതി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി ജെ പി നടത്തുന്ന നീക്കങ്ങളാണ് മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമെന്ന് കോണ്‍ഗ്രസ് നേതാവ് മില്ലകാര്‍ജുന്‍ ഖാര്‍ഗെ. ബി ജെ പിയും കേന്ദ്ര സര്‍ക്കാറും ചേര്‍ന്ന് സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തുകയാണ്. സംസ്ഥാനത്ത് ബി ജെ പി സര്‍ക്കാര്‍ രൂപവത്ക്കരിക്കുകയാണ് ലക്ഷ്യം.
നേരത്തേ കര്‍ണാടക, മധ്യപ്രദേശ്, ഗോവ സംസ്ഥാനങ്ങളിലും അവര്‍ അതാണു ചെയ്തത്.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് മഹാവികാസ് അഘാഡിക്കൊപ്പം ഉറച്ച് നില്‍ക്കും. സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലെ സര്‍ക്കാര്‍ തുടരണം. ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.
---- facebook comment plugin here -----