Connect with us

National

ഡല്‍ഹിയിലെ തുഗ്ലക് ലെയിനിന്റെ "പേര് മാറ്റി" ബി ജെ പി എം പി

പേര് മാറ്റം ബി ജെ പി രാജ്യസഭാ എം പിയുടെ ഗൃഹപ്രവേശ വിവരത്തോടൊപ്പം

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ തുഗ്ലക് ലെയിനിന്റെ പേരും ബി ജെ പി നേതാക്കള്‍ മാറ്റി.
തുഗ്ലക്ക് ലെയിന്‍ എന്നത് സ്വാമി വിവേകാനന്ദ മാര്‍ഗ് എന്നാണ് മാറ്റിയത്. രാജ്യസഭാ എം പി ദിനേശ് ശര്‍മ എന്നിവരുടെ വീടിന്റെ പേരിലാണ് മാറ്റം വരുത്തിയത്.

ബി ജെ പി രാജ്യസഭാ എം പി ദിനേശ് വര്‍മ ഗൃഹപ്രവേശത്തോടനുബന്ധിച്ച് പങ്കുവെച്ച ചിത്രങ്ങളിലാണ് വീടിന്റെ മേല്‍വിലാസം മാറ്റിയത്. ഇന്ന് കുടുംബത്തോടൊപ്പം ന്യൂഡല്‍ഹിയിലെ സ്വാമി വിവേകാനന്ദ മാര്‍ഗിലെ (തുഗ്ലക് ലെയിന്‍) പുതിയ വസതിയിലേക്ക് ഔപചാരികമായി താമസം മാറുകയും ഗൃഹപ്രവേശം സംഘടിപ്പിക്കുകയും ചെയ്തുവെന്ന് ദിനേഷ് ശര്‍മ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. നേരത്തേയും ബി ജെ പി ഇത്തരത്തില്‍ പേരുകള്‍ മാറ്റിയിട്ടുണ്ട്.

ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള വടക്കുകിഴക്കന്‍ ഡല്‍ഹി മണ്ഡലത്തിന്റെ പേര് ശിവ വിഹാര്‍ അല്ലെങ്കില്‍ ശിവ പുരി എന്നാക്കണമെന്ന് കഴിഞ്ഞ മാസം മുസ്തഫാബാദ് എം
എല്‍ എ മോഹന്‍ ബിഷദ് നിര്‍ദേശിച്ചിരുന്നു. ഈ മണ്ഡലത്തില്‍ ഹിന്ദു ജനസംഖ്യയാണ് കൂടുതലെന്ന് വാദിച്ചാണ് മോഹന്‍ ബിഷദ് തന്റെ നിര്‍ദേശത്തെ ന്യായീകരിച്ചത്. 2018ല്‍ അലഹബാദിനെ പ്രയാഗ് രാജ് എന്ന് ബി ജെ പി മാറ്റിയിരുന്നു.

 

Latest