National
ബി ജെ പി എം പിമാരുടെ അതിക്രമം; പ്രതിഷേധമുയരണമെന്ന് കെ സുധാകരന്‍
ബി ജെ പിയുടെ ദളിത് വിരുദ്ധ മുഖം വീണ്ടും പ്രകടമായി
ന്യൂഡല്‍ഹി | കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യാ സഖ്യ നേതാക്കള്‍ക്കെതിരെ ബി ജെ പി എം പിമാര്‍ നടത്തിയ അതിക്രമങ്ങളും ശാരീരികാക്രമണങ്ങളും പാര്‍ലിമെന്റ് ചരിത്രത്തിലെ കറുത്ത പൊട്ടുകളാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. ഇതിനെതിരേ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ബി ആര്‍ അംബേദ്കറെ അപമാനിച്ച ആഭ്യന്തരമന്ത്രി അമിത്ഷാക്കെതിരേ രാജ്യവ്യാപകമായി ഉയര്‍ന്ന വമ്പിച്ച ജനരോഷത്തെ മറികടക്കാനാണ് ബി ജെ പി പാര്‍ലമെന്റില്‍ ആക്രമണവും കള്ളക്കേസും വ്യാജ പ്രചരണവും നടത്തുന്നത്. രാജ്യവും ദളിത് വിഭാഗങ്ങളും അപമാനിക്കപ്പെട്ടു. ഭരണഘടനാ ശില്‍പ്പി ബി ആര്‍ അംബേദ്കറെ അധിക്ഷേപിച്ചതിലൂടെ ബി ജെ പിയുടെ ദളിത് വിരുദ്ധ മുഖം വീണ്ടും പ്രകടമായി.
കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാക്കളെ കായികമായി ആക്രമിച്ചും കേസെടുത്തും നിശബ്ദമാക്കാനാണ് ബി ജെ പി ശ്രമിച്ചത്. ഇതിനെതിരെ കേരളത്തിലും ശക്തമായ പ്രതിഷേധം ഉയരുമെന്നും സുധാകരന്‍ പറഞ്ഞു.