Connect with us

National

ഇന്ധനവില 50 രൂപയായി കുറയണമെങ്കില്‍ ബിജെപിയെ പരാജയപ്പെടുത്തണം: സഞ്ജയ് റാവുത്ത്

ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റപ്പോഴാണ് അഞ്ച് രൂപ നികുതി കുറയ്ക്കാന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചത്.

Published

|

Last Updated

മുംബൈ| ഇന്ധനവില 50 രൂപയായി കുറയണമെങ്കില്‍ ബിജെപിയെ പരാജയപ്പെടുത്തണമെന്ന് ശിവസേന എംപി സഞ്ജയ് റാവുത്ത്. ഇന്ധനവില 100 രൂപയ്ക്കുമേല്‍ വര്‍ധിപ്പിക്കണമെങ്കില്‍ നിര്‍ദയനായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര എക്‌സൈസ് നികുതി യഥാക്രമം 5 രൂപയും 10 രൂപയും വീതം കുറച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര എക്‌സൈസ് നികുതി അഞ്ച് രൂപ കുറച്ചതു കൊണ്ടു യാതൊരു പ്രയോജനവുമില്ല. ആദ്യം കുറഞ്ഞത് 25 രൂപയും പിന്നീട് 50 രൂപയും കുറയ്ക്കണമെന്നും സഞ്ജയ് റാവുത്ത് ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റപ്പോഴാണ് അഞ്ച് രൂപ നികുതി കുറയ്ക്കാന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ധനവില 50 രൂപയായി കുറയണമെങ്കില്‍ ബിജെപിയെ പൂര്‍ണമായി പരാജയപ്പെടുത്തണമെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു.

 

Latest