National
ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദയുടെ ഭാര്യയുടെ കാർ കണ്ടെത്തി; രണ്ട് പേർ അറസ്റ്റിൽ
മാർച്ച് 19നാണ് ജെ പി നദ്ദയുടെ ഭാര്യ മല്ലിക നദ്ദയുടെ ഉടമസ്ഥതയിലുള്ള ടൊയോട്ട ഫോർച്ച്യൂണർ കാർ ഡൽഹിയിൽ നിന്ന് കാണാതായത്.

ന്യൂഡൽഹി | ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയുടെ ഭാര്യയുടെ മോഷണം പോയ എസ് യു വി കാർ പോലീസ് കണ്ടെത്തി. ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്നാണ് കാർ കണ്ടെടുത്തത്. സംഭവത്തിൽ ഫരീദാബാദ് സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മാർച്ച് 19നാണ് ജെ പി നദ്ദയുടെ ഭാര്യ മല്ലിക നദ്ദയുടെ ഉടമസ്ഥതയിലുള്ള ടൊയോട്ട ഫോർച്ച്യൂണർ കാർ ഡൽഹിയിൽ നിന്ന് കാണാതായത്. കാർ സർവീസ് ചെയ്ത് മടങ്ങുന്നതിനിടെ ഡ്രൈവർ ഭക്ഷണം വാങ്ങാനായി നിർത്തി ഇറങ്ങിയപ്പോഴാണ് കാർ കാണാതയത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മാറ്റിയ ശേഷമാണ് പ്രതികൾ വാഹനവുമായി ഫരീദാബാദിലെ ബട്കലിലേക്ക് കടന്നത്. സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കാർ കണ്ടെത്താനായത്.