Connect with us

National

പാര്‍ട്ടി പിളര്‍ത്താന്‍ എം എല്‍ എമാര്‍ക്ക് ബി ജെ പി പണം വാഗ്ദാനം ചെയ്തു: അരവിന്ദ് കെജ്രിവാള്‍

ബി ജെ പിയില്‍ ചേരാന്‍ ഒരു ആം ആദ് മി എം എല്‍ എക്ക് വാഗ്ദാനം 20 കോടി

Published

|

Last Updated

ന്യൂഡല്‍ഹി |  ആം ആദ്മി പാര്‍ട്ടി പിളര്‍ത്താന്‍ തന്റെ എം എല്‍ എമാര്‍ക്ക് ബി ജെ പി പണം വാഗ്ദാനം ചെയ്തതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പണം വാഗ്ദാനം ചെയ്തതിന് പുറമെ ഭീഷണിപ്പെടുത്തിയും സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് എ എ പി നേതാവ്കൂടിയായ കെജ്രിവാള്‍ പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എ എ പിയുടെ രാഷ്ട്രീയകാര്യ സമിതി ബുധനാഴ്ച യോഗം ചേരുമെന്നും കെജ്രിവാള്‍ പറഞ്ഞു.

എ എ പി നേതാക്കള്‍ക്കെതിരായ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഈൗ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വരെ അന്വേഷണവും റെയ്ഡുകളും തുടരുമെന്ന് കെജ്രിവാള്‍ മറുപടി നല്‍കി.

എ എ പി ഡല്‍ഹി നിയമസഭാംഗങ്ങളായ അജയ് ദത്ത്, സഞ്ജീവ് ഝാ, സോമനാഥ് ഭാരതി, കുല്‍ദീപ് എന്നിവരെ പണം നല്‍കി സ്വാധീനിക്കാനാണ് ബി ജെ പി ശ്രമിച്ചത്. ബി ജെ പിയില്‍ ചേര്‍ന്നാല്‍ 20 കോടി രൂപ നല്‍കാമെന്നും മറ്റ് എം എല്‍ എമാരെ കൂടി കൊണ്ടുവന്നാല്‍ 25 കോടി രൂപ നല്‍കാമെന്നുമായിരുന്നു വാഗ്ദാനമെന്ന് എ എ പിയുടെ ദേശീയ വക്താവും രാജ്യസഭാ എം പിയുമായ സഞ്ജയ് സിംഗ് പറഞ്ഞു.

 

Latest