Connect with us

National

ഡൽഹിയിൽ എഎപി സർക്കാറിനെ അസ്ഥിരപ്പെടുത്താൻ ഏഴ് എംഎൽഎമാർക്ക് ബിജെപി 25 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് കെജരിവാൾ

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കെജ്‍രിവാൾ

Published

|

Last Updated

ന്യൂഡൽഹി | ഡൽഹി സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിനായി ഏഴ് എഎപി എംഎൽമാർക്ക് 25 കോടി രൂപ വീതം ബിജെപി വാഗ്ദാനം ചെയ്തായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. എഎപി എംഎൽഎമാരുമായി ബിജെപി ചർച്ചയിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കെജ്‍രിവാൾ ആരോപിച്ചു. സോഷ്യൽ മീഡിയ പോസ്റ്റിലാണ് കെജരിവാൾ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

അടുത്തിടെ, ബിജെപിക്കാർ ഞങ്ങളുടെ ഡൽഹിയിലെ ഏഴ് എംഎൽഎമാരെ ബന്ധപ്പെട്ടു. കുറച്ച് ദിവസങ്ങൾക്കകം ഞങ്ങൾ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമെന്നും അതിനുശേഷം ഞങ്ങൾ എംഎൽഎമാരെ തകർക്കുമെന്നും അവർ എംഎൽഎമാരോട് പറഞ്ഞു. 21 എം.എൽ.എമാരുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും മറ്റുള്ളവരോടും സംസാരിക്കുന്നുണ്ടെന്നും അവർ അറിയിച്ചു. അതിന് ശേഷം ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിനെ താഴെയിറക്കുമെന്നും നിങ്ങൾക്കും വരാമെന്നും 25 കോടി രൂപ നൽകി ബിജെപി ടിക്കറ്റിൽ മത്സരിപ്പിക്കാമെന്നും വാഗ്ദാനം നൽകിയെന്നും കെജരിവാൾ എക്സ് പോസ്റ്റിൽ പറഞ്ഞു.

കഴിഞ്ഞ ഒമ്പത് വർഷമായി അവർ നമ്മുടെ സർക്കാരിനെ താഴെയിറക്കാൻ നിരവധി ഗൂഢാലോചനകൾ നടത്തി. പക്ഷേ അവയൊന്നും വിജയിച്ചില്ല. ദൈവവും ജനങ്ങളും എപ്പോഴും ഞങ്ങളെ പിന്തുണച്ചു. ഞങ്ങളുടെ എല്ലാ എം.എൽ.എമാരും ശക്തമായി ഒപ്പമുണ്ട്. ഇത്തവണയും ഇക്കൂട്ടർ അവരുടെ നീചവൃത്തിയിൽ പരാജയപ്പെടുമെന്നും കെജരിവാൾ വ്യക്തമാക്കി.

Latest