Connect with us

bengal governor

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ സഭയിൽ വന്‍ പ്രതിഷേധവുമായി ബി ജെ പി

നയപ്രഖ്യാപന പ്രസംഗത്തില്‍ സംസ്ഥാന സര്‍ക്കാറിനെ പ്രശംസിച്ചതും കേന്ദ്രത്തെ വിമര്‍ശിച്ചതുമാണ് ബി ജെ പി പ്രതിഷേധത്തിന് കാരണം.

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിന്റെ പ്രഥമ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ വന്‍ പ്രതിഷേധവുമായി ബി ജെ പിയുടെ നിയമസഭാംഗങ്ങള്‍. പ്രസംഗത്തിനിടെ അത്യുച്ചത്തില്‍ മുദ്രാവാക്യം മുഴക്കുകയും പ്രസംഗത്തിന്റെ കോപ്പി കീറിയെറിയുകയും ഇറങ്ങിപ്പോക്ക് നടത്തുകയും ചെയ്തു. ഇതോടെ, ഗവര്‍ണര്‍ക്കെതിരെ പുതിയ പോര്‍മുഖം തുറക്കുകയാണ് ബി ജെ പി.

പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നയപ്രഖ്യാപന പ്രസംഗത്തില്‍ സംസ്ഥാന സര്‍ക്കാറിനെ പ്രശംസിച്ചതും കേന്ദ്രത്തെ വിമര്‍ശിച്ചതുമാണ് ബി ജെ പി പ്രതിഷേധത്തിന് കാരണം. പൊതുവെ, പാര്‍ലിമെന്റിലും നിയമസഭകളിലും യഥാക്രമം രാഷ്ട്രപതിയും ഗവര്‍ണറും നടത്തുന്ന നയപ്രഖ്യാപന പ്രസംഗങ്ങള്‍ അതത് സര്‍ക്കാറുകള്‍ തയ്യാറാക്കുന്നതാണ്. ചില ഗവര്‍ണര്‍മാര്‍ കേന്ദ്രത്തിനെതിരായ വിമര്‍ശങ്ങള്‍ വായിക്കാതെ ഒഴിവാക്കാറുണ്ട്.

ഇപ്പോഴത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഗവര്‍ണറായിരുന്ന സമയത്തെ സമീപനങ്ങളല്ല ആനന്ദബോസിനുള്ളത് എന്നാണ് ബംഗാള്‍ ബി ജെ പിയുടെ പ്രധാന പരാതി. ഈയടുത്താണ് മലയാളിയായ ആനന്ദബോസിനെ കേന്ദ്രം ബംഗാള്‍ ഗവര്‍ണറാക്കിയത്. കൊല്‍ക്കത്തയിലെ സെന്റ്.സേവ്യേഴ്‌സ് യൂനിവേഴ്‌സിറ്റിയിലെ പരിപാടിയില്‍ വെച്ചും ഗവര്‍ണര്‍ മമത സര്‍ക്കാറിനെ ഗവര്‍ണര്‍ പ്രശംസിച്ചിരുന്നു. ഇത് ബി ജെ പിയെ പ്രകോപിപ്പിച്ചിരുന്നു.

Latest