National
ബി.ജെ.പി കാലിയായ ഖജനാവാണ് നല്‍കിയത്: ഹിമാചല്‍ മുഖ്യമന്ത്രി
ബി.ജെ.പി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും കുടിശ്ശിക നല്‍കുന്നതില്‍ പരാജയപ്പെട്ടു.
ഷിംല| മുന്‍ ബി.ജെ.പി സര്‍ക്കാര്‍ കോണ്‍ഗ്രസിന് കാലിയായ ഖജനാവാണ് നല്‍കിയതെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു. കഴിഞ്ഞ ബി.ജെ.പി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും കുടിശ്ശിക നല്‍കുന്നതില്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി എടുത്ത അപ്രതീക്ഷിത തീരുമാനങ്ങള്‍ അനാവശ്യമായിരുന്നു. 11,000 കോടിയുടെ പെന്‍ഷന്‍ കുടിശ്ശികയാണുള്ളത്. ക്ഷാമബത്ത പ്രഖ്യാപിച്ചെങ്കിലും ജീവനക്കാര്‍ക്ക് നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുള്ള കാര്യങ്ങളെല്ലാം സാമ്പത്തിക വ്യവസ്ഥകള്‍ ഉണ്ടാക്കിയ ശേഷം ഘട്ടം ഘട്ടമായി നിറവേറ്റുമെന്നും സുഖ്വീന്ദര്‍ സിംഗ് സുഖു കൂട്ടിച്ചേര്‍ത്തു.