Kerala
പന്തളം നഗരസഭയില്‍ ഭരണം നിലനിര്‍ത്തി ബിജെപി
ചെയര്‍പേഴ്സനും ഡെപ്യൂട്ടി ചെയര്‍പേഴ്സനും അവിശ്വാസപ്രമേയത്തിന് മുന്‍പ് രാജിവച്ചതോടെയാണ് പുതിയ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
പത്തനംതിട്ട | പന്തളം നഗരസഭയില്‍ ഭരണം നിലനിര്‍ത്തി ബിജെപി. മുതിര്‍ന്ന അംഗം അച്ചന്‍കുഞ്ഞ് ജോണ്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. ഒന്‍പത് വോട്ടുകള്‍ക്കെതിരെ 19 വോട്ടുകള്‍ക്കായിരുന്നു അച്ചന്‍കുഞ്ഞ് ജോണിന്‍രെ വിജയം. ചെയര്‍പേഴ്സനും ഡെപ്യൂട്ടി ചെയര്‍പേഴ്സനും അവിശ്വാസപ്രമേയത്തിന് മുന്‍പ് രാജിവച്ചതോടെയാണ് പുതിയ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഇടഞ്ഞുനില്‍ക്കുന്ന വിമതരെ കൂടെക്കൂട്ടുന്നതില്‍ വിജയിച്ചതോടെയാണ് ബിജെപിക്ക് വീണ്ടും നഗരസഭാ ഭരണം കൈയാളാനായത്. എല്‍ഡിഎഫിന്റെ അവിശ്വാസപ്രമേയത്തില്‍ മുന്‍പ് ഒപ്പിട്ട കൗണ്‍സിലര്‍ കെ വി പ്രഭയും അദ്ദേഹത്തെ അനുകൂലിക്കുന്ന രണ്ട് കൗണ്‍സിലര്‍മാരും ബിജെപി സ്ഥാനാര്‍ഥി അച്ചന്‍കുഞ്ഞ് ജോണിന് അനുകൂലമായി വോട്ട് ചെയ്തു. സ്വതന്ത്ര അംഗം രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ കൂടി പിന്തുണച്ചതോടെ ബിജെപിക്ക് 19 വോട്ടുകള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലസിത ടീച്ചക്ക് അവരുടെ ഒമ്പതു വോട്ടുകളും കൃത്യമായി ലഭിച്ചു
അതേ സമയം തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ഭിന്നത പ്രകടമായി .മുന്‍ തീരുമാനത്തിന് വിരുദ്ധമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അംഗം കെ ആര്‍ രവി തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു .പക്ഷേ കോണ്‍ഗ്രസിലെ മറ്റു നാലുപേര്‍ ബഹിഷ്‌കരിക്കുകയായിരുന്നു.