Connect with us

National

രാഹുൽ ഗാന്ധിക്ക് 'ക്യാഷ് ഓൺ ഡെലിവറി'യായി ജിലേബി അയച്ച് ബിജെപി പരിഹാസം

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജിലേബിയെ കുറിച്ച് രാഹുൽ നടത്തിയ പരാമർശമാണ് ഇത്തരമൊരു പ്രതിഷേധത്തിന് ആധാരം.

Published

|

Last Updated

ന്യൂഡൽഹി | ഹരിയാന നിയമഭസാ തിരഞ്ഞെടുപ്പിൽ മൂന്നാമൂഴം നേടിതിയതിന് പിന്നാലെ രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി. രാഹുൽ ഗാന്ധിയുടെ പേരിൽ ന്യൂഡൽഹിയിലെ എ ഐ സി സി ആസ്ഥാനത്തേക്ക് ഒരു കിലോ ജിലേബി അയച്ചാണ് പരിഹാസം. ടാക്സ് ഉൾപ്പെടെ 609 രൂപ വരുന്ന പാർസൽ ‘ക്യാഷ് ഓൺ ഡെലിവറി’ മോഡിലാണ് അയച്ചുനൽകിയത്. ‘രാഹുൽ ഗാന്ധിക്കുള്ള ജിലേബി’ എന്ന് പാർസിൽ പായ്ക്കറ്റിൽ പ്രത്യേകം എഴുതിയിരുന്നു. ഓർഡറിന്റെ സ്‌ക്രീൻ ഷോട്ട് ഹരിയാന ബിജെപി എക്‌സിൽ പങ്കുവച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജിലേബിയെ കുറിച്ച് രാഹുൽ നടത്തിയ പരാമർശമാണ് ഇത്തരമൊരു പ്രതിഷേധത്തിന് ആധാരം. ഗുഹാനയിലെ ഒരു കടയിൽ നിന്ന് ജിലേബി കഴിച്ച രാഹുൽ ഇവ വ്യവസായിക അടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കേണ്ടതുണ്ടെന്നും അതുവഴി രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ കോണുകളിൽ ഇത് എത്തിക്കാൻ കഴിയുമെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് ബിജെപി പരിഹാസത്തിന് ഉപയോഗിച്ചത്.

ഹരിയാന തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിറകെ സോഷ്യൽ മീഡിയയിലും മറ്റും ജിലേബി പരാർശം ബിജെപി വ്യാപകമായി ഉപയോഗിച്ചുരുന്നു.

Latest