Connect with us

rajyasabha election

ബി ജെ പി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നു; തിരഞ്ഞെടുപ്പ് കമ്മീഷന്‌ കോണ്‍ഗ്രസിന്റെ പരാതി

രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭ സീറ്റിനായി കളികള്‍ പലത്

Published

|

Last Updated

ജയ്പൂര്‍ | രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭ സീറ്റുകള്‍ കുതിരക്കച്ചവടത്തിലൂടെ സ്വന്തമാക്കാന്‍ ബി ജെ പി ശ്രമിക്കുന്നതായി കോണ്‍ഗ്രസിന്റെ പരാതി. സര്‍ക്കാര്‍ ചീഫ് വിപ്പും ജലവിഭവമന്ത്രിയുമായ ഡോ.മഹേഷ് ജോഷിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തുവന്ന മാധ്യമ ഉടമ സുഭാഷ് ചന്ദ്രയെ വിജയിപ്പിക്കാന്‍ പല കളികളും സംസ്ഥാനത്ത് നടക്കുന്നു. എല്ലാ ജനാധിപത്യ മൂല്ല്യങ്ങളും അട്ടിമറിക്കപ്പെടുകയാണെന്നും പരാതിയില്‍ പറയുന്നു.

രാജസ്ഥാനില്‍ രണ്ട് സീറ്റില്‍ കോണ്‍ഗ്രസിനും ഒരു സീറ്റില്‍ ബി ജെ പിക്കും വിജയം ഉറപ്പാണ്. എന്നാല്‍ നാലാമതൊരു സ്ഥാനാര്‍ഥിയായി സുഭാഷ് ചന്ദ്രയെ ബി ജെ പി ഇറക്കിയതോടെയാണ് ചിത്രം മാറിയത്. കോണ്‍ഗ്രസിന്റേയും ഘടകക്ഷികളുടേയും എം എല്‍ എമാരെയെല്ലാം റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
എങ്കിലും ഈ മാസം 10ന് വോട്ടെടുപ്പ് കഴിയുംവരെ ആരൊക്കെ മറുകണ്ടം ചാടുമെന്നതിന് ഒരു നിശ്ചയവുമില്ലാത്ത അവസ്ഥയാണ്.

മുഖ്യമന്ത്രിയാകണമെങ്കില്‍ തന്നെ പിന്തുണക്കാന്‍ സച്ചിന്‍ പൈലറ്റിനോട് നേരിട്ട് ആവശ്യപ്പെട്ട സുഭാഷ് ചന്ദ്രക്ക് വോട്ടെണ്ണും മുമ്പ് കളം വിട്ടോളൂവെന്ന് പൈലറ്റും ഉപദേശിച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ ബി എസ് പി ടിക്കറ്റില്‍ ജയിച്ച് പിന്നീട് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന ആറ് എം എല്‍ എമാര്‍ മറുകണ്ടം ചാടുമോയെന്നതാണ് കോണ്‍ഗ്രസിന്റെ ആധി.

മൂന്ന് എം എല്‍ എമാരുള്ള ആര്‍ എല്‍ പിയടക്കം തനിക്ക് ഒമ്പത് എം എല്‍ എമാരുടെ പിന്തുണ, ബി ജെ പി വോട്ടുകള്‍ക്ക് പുറമെ ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് സുഭാഷ് ചന്ദ്ര.

Latest