National
കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; കരുത്ത് കാട്ടി കോണ്‍ഗ്രസ്
2023ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ട്രയല്‍ റണ്ണായാണ് ഫലങ്ങള്‍ വിലയിരുത്തപ്പെടുന്നത്.
ബെംഗളൂരു | കര്‍ണാടകയില്‍ 20 ജില്ലകളിലെ 58 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ബി ജെ പിക്ക് തിരിച്ചടി. 1,184 വാര്‍ഡുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 501 സീറ്റില്‍ വിജയിച്ചപ്പോള്‍ ബി ജെ പിക്ക് 433 സീറ്റുകളെ നേടാനായുള്ളു. ജെ ഡി എസ് 45 സീറ്റും ബാക്കി 205 സീറ്റുകള്‍ സ്വതന്ത്രരും മറ്റ് ചെറുകക്ഷികളും നേടി.ന്യൂനപക്ഷ വോട്ടര്‍മാര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ബി ജെ പി വലിയ പരാജയം രുചിച്ചു.2023ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ട്രയല്‍ റണ്ണായാണ് ഫലങ്ങള്‍ വിലയിരുത്തപ്പെടുന്നത്.
ബസവരാജ് ബൊമ്മൈയുടെ സ്വന്തം മണ്ഡലമായ ഷിഗ്ഗോണിലെ ഗുട്ടന്‍ ടൗണ്‍ പഞ്ചായത്തും, ബങ്കപ്പൂര്‍ ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സിലും നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചു. മന്ത്രി ബ. ശ്രീരാമുലുവിന്റെ നായകഹനട്ടി പഞ്ചായത്ത് ഉള്‍പ്പടെയുള്ള രണ്ട് മന്ത്രിമാരുടെ തട്ടകങ്ങളില്‍ ബി ജെ പിക്ക് തിരിച്ചടി നേരിട്ടു.