Connect with us

Kerala

എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണച്ചു; വെമ്പായം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി

പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരെ ആണ് എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്

Published

|

Last Updated

വെമ്പായം |  അവിശ്വാസ പ്രമേയം പാസായതോടെ വെമ്പായം ഗ്രാമ പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണച്ചതോടെയാണ് യുഡിഎഫ് ഭരണത്തില്‍ നിുന്നും പുറത്തായത്. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരെ ആണ് എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്.

യുഡിഎഫ് അംഗങ്ങളും എസ്ഡിപിഐ അംഗവും അവിശ്വാസത്തില്‍ നിന്ന് വിട്ടു നിന്നു.മൂന്ന് ബിജെപി അംഗങ്ങള്‍ പ്രമേയത്തെ അനൂകൂലിച്ച് വോട്ടു ചെയ്തു. തുടര്‍ന്നാണ് അവിശ്വാസം പാസ്സായത്. നിലവില്‍ യുഡിഎഫ്-9, എല്‍ഡിഎഫ്-8, ബിജെപി-3, എസ്ഡിപിഐ-1 എന്നിങ്ങനെയാണ് കക്ഷിനില

Latest