Connect with us

National

കേവല ഭൂരിപക്ഷം പിന്നിട്ട് ബി ജെ പി

രണ്ട് റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ബി ജെ പി കുതിപ്പ് തുടരുന്നു. ആം ആദ്മിയുടെ ശക്തി കേന്ദ്രങ്ങളിലുള്‍പ്പെടെ ബി ജെ പി ലീഡ് ചെയ്യുകയാണ്. കേവലഭൂരിപക്ഷവും പിന്നിട്ട് 45 സീറ്റുകളിലാണ് ബി ജെ പിയുടെ ലീഡ്.

25 സീറ്റുകളില്‍ മാത്രമാണ് ആം ആദ്മി പാർട്ടി രാവിലെ പത്തിന് മുന്നിൽ നില്‍ക്കുന്നത്. പ്രധാനപ്പെട്ട ആം ആദ്മി നേതാക്കളെല്ലാം ഇപ്പോഴും പിന്നിലാണ്. ഡല്‍ഹി മുഖ്യമന്ത്രി അതിഷി കല്‍ക്കാജിയെ പിന്നിലാക്കി ബി ജെ പിയുടെ രമേശ് ബിധുഡിയാണ് മുന്നില്‍ നില്‍ക്കുന്നത്. എന്നാൽ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ന്യൂഡല്‍ഹിയില്‍ മുന്നിലാണ്.

ഡല്‍ഹിയിലെ ജനങ്ങള്‍ ഭരണം മാറണമെന്ന് ആഗ്രഹിക്കുന്ന വിധമാണ് ബി ജെ പിയുടെ മുന്നേറ്റം തുടരുന്നത്. നിലവില്‍ രണ്ട് റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. ഇനി ഒമ്പത് റൗണ്ടുകള്‍ എണ്ണാന്‍ ബാക്കിയുണ്ട്. ഡല്‍ഹിയില്‍ ബി ജെ പി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് ബി ജെ പി വൃത്തങ്ങള്‍ പ്രഖ്യാപിച്ചുതുടങ്ങി. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും വന്‍ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാല്‍ ഇത്തവണ പുറത്തുവന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപിക്ക് അനകൂലമാണ് ഇതോടെ 27 വര്‍ഷത്തിനു ശേഷം ശക്തമായ തിരിച്ചുവരവിനാണ് ബിജെപി ഡല്‍ഹിയില്‍ തയാറെടുക്കുന്നത്.

Latest