Connect with us

Kerala

ചേറ്റൂരിനെ ഏറ്റെടുത്ത് ബി ജെ പി; പരിഹാസവുമായി കോണ്‍ഗ്രസ്

ചേറ്റൂര്‍ വര്‍ഗീയ വാദി ആയിരുന്നില്ലെന്നു മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം | എ ഐ സി സി മുന്‍ അധ്യക്ഷന്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ അനുസ്മരണം ബി ജെ പി ഏറ്റെടുത്ത സാഹചര്യത്തില്‍ അതിനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ബി ജെ പിക്ക് സ്വാതന്ത്ര്യ സമര സേനാനികള്‍ ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസില്‍ നിന്ന് ദത്തെടുക്കുകയാണെന്നു കെ മുരളീധരന്‍ പരിഹാസിച്ചു.

കോണ്‍ഗ്രസ് ചേറ്റൂര്‍ ശങ്കരന്‍ നായരെ അനുസ്മരിക്കാറില്ലെങ്കിലും വര്‍ഗീയവാദിയല്ലാത്ത ചേറ്റൂരിനെ ബി ജെ പി ഏറ്റടെക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സിന് യോജിക്കാന്‍ കഴിയാത്ത ചില നടപടികള്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. നെഗറ്റീവ് ആയ കാര്യങ്ങളും പറയണം. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞ ശേഷം ബ്രിട്ടനുമായി അദ്ദേഹം കോംപ്രമൈസ് ചെയ്‌തെന്ന സംശയം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ നയങ്ങളെ അദ്ദേഹം പൂര്‍ണമായി തള്ളി. ഗാന്ധിജിയും അരാജകത്വവും എന്ന പുസ്തകവും എഴുതി.

ഗാന്ധിയന്‍ മൂല്യങ്ങളാടുള്ള വിയോജിപ്പാണ് ചേറ്റൂരിനെ എ ഐ സി സിയും കെ പി സി സിയും അനുസ്മരിക്കാത്തതിന് കാരണം. എന്നാല്‍ ബി ജെ പിക്ക് അദ്ദേഹത്തിനെ വിട്ടു കൊടുക്കാന്‍ ആവില്ല. കാരണം അദ്ദേഹം വര്‍ഗീയ വാദിയല്ല. അദ്ദേഹത്തോടുള്ള വിയോജിപ്പ് നിലനിര്‍ത്തി കൊണ്ട് തന്നെ വരും വര്‍ഷങ്ങളിലും അനുസ്മരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ചേറ്റൂര്‍ നാടിന്റെ ആത്മാഭിമാനമാണെന്ന് കെ പി സി സി പ്രസിഡണ്ട് കെ സുധാകരനും പറഞ്ഞു.

 

Latest