National
ജെഡിയുവിന്റെയും ടിഡിപിയുടെയും സമ്മര്‍ദ്ദങ്ങളില്‍ കുരുങ്ങി ബിജെപി; എന്‍ ഡി എ യോഗം ഇന്ന്
ഒരു ക്യാബിനറ്റ് മന്ത്രി സ്ഥാനം എന്ന ബിജെപിയുടെ നിര്‍ദേശം തള്ളി ജെഡിയു,സ്പീക്കര്‍ സ്ഥാനം വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ടിഡിപി
ന്യൂഡല്‍ഹി | എന്‍ഡിഎ എംപിമാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 11 മണിക്കാണ് യോഗം . പാര്‍ലമെന്റിലെ എന്‍ ഡി എ നേതാവായി നരേന്ദ്രമോദിയെ തെരഞ്ഞെടുക്കും. എന്‍ഡിഎയുടെ എല്ലാ മുഖ്യമന്ത്രിമാരെയും, ഉപമുഖ്യമന്ത്രമാരെയും, ബിജെപി സംസ്ഥാന അധ്യക്ഷന്‍മാരെയും ഈ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
അതേസമയം സഖ്യകക്ഷികളായ ജെഡിയുവിന്റെയും ടിഡിപിയുടെയും സമ്മര്‍ദ്ദങ്ങളില്‍ കുരുങ്ങിയിരിക്കുകയാണ് ബിജെപി. സ്പീക്കര്‍ സ്ഥാനം വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ടിഡിപി. ചന്ദ്രബാബു നായിഡു വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കില്‍ സ്പീക്കര്‍ സ്ഥാനം നല്‍കിയേക്കും.
ഒരു ക്യാബിനറ്റ് മന്ത്രി സ്ഥാനം എന്ന ബിജെപിയുടെ നിര്‍ദേശം ജെഡിയു തള്ളി. അര്‍ഹിക്കുന്ന പ്രാമുഖ്യം മന്ത്രിസഭയില്‍ വേണമെന്ന് ജെഡിയു ആവശ്യപ്പെട്ടു.സ്പീക്കര്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ ബിജെപി തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നാണ് ടിഡിപി അറിയിച്ചിരിക്കുന്നത്.