Connect with us

National

അയോധ്യയിലേതുപോലെ ഗുജറാത്തിലും ബി ജെ പിയെ തകർക്കും: രാഹുൽ ഗാന്ധി

നമ്മുടെ കഴിവ് ബോധ്യപ്പെടുത്തിക്കൊടുക്കാനുള്ള അവസരം

Published

|

Last Updated

അഹമ്മദാബാദ് | ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അയോധ്യ ഉൾപ്പെടുന്ന മണ്ഡലത്തിൽ ബി ജെ പിയെ പരാജയപ്പെടുത്തിയതു പോലെ, ഗുജറാത്തിലും ബി ജെ പിയെ പരാജയപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തോൽവി ഭയന്നാണ് അയോധ്യ ഉൾപ്പെടുന്ന മണ്ഡലത്തിൽ നിന്ന് നരേന്ദ്ര മോദി പിന്മാറിയതെന്ന ആരോപണം രാഹുൽ ആവർത്തിച്ചു. ഗുജറാത്തിൽ സന്ദർശനത്തിനെത്തിയ രാഹുൽ അഹമ്മദാബാദിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുമ്പോഴാണ് മോദിക്കും ബി ജെ പിക്കുമെതിരെ രംഗത്തെത്തിയത്.

അവർ നമ്മെ വെല്ലുവിളിച്ചിരിക്കുന്നു. ഇനി നമ്മുടെ ലക്ഷ്യം മോദിയേയും ബി ജെ പിയെയും ഗുജറാത്തിലും തോൽപ്പിക്കുക യെന്നതാണ്. അവരെ നാം ഭയപ്പെടേണ്ട കാര്യമില്ല. അവർ നമ്മുടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറി. നമ്മുടെ കഴിവ് അവരെ ബോധ്യപ്പെടുത്തിക്കൊടുക്കാനുള്ള സുവർണാവസരമാണിതെന്ന് രാഹുൽ പറഞ്ഞു.

അയോധ്യ വിമാനത്താവളം പണിതപ്പോൾ കർഷകർക്ക് ഭൂമി നഷ്ടപ്പെട്ടു. ഭൂമി നഷ്ടപ്പെട്ട ജനങ്ങളെ രാമക്ഷേത്ര പ്രതിഷ്ഠക്ക് വിളിച്ചില്ല. അഡ്വാനി തുടങ്ങിവെച്ച പ്രസ്ഥാനത്തെ സംബന്ധിച്ച് അതിന്റെ കേന്ദ്ര ബിന്ദു അയോധ്യയായിരുന്നു. അത് ഇന്ത്യ സഖ്യം തകർത്തു. അതുപോലെ മോദിയെയും ബി ജെ പിയെയും നമ്മൾ ഗുജറാത്തിലും തകർക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Latest