Connect with us

Kerala

തൃക്കാക്കരയില്‍ ബിജെപി കറുത്ത കുതിരയാകും: കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍

പെണ്‍കുട്ടികള്‍ സ്വയം രക്ഷക്കായി ആയുധമെടുത്താന്‍ നമ്മളെന്ത് ചെയ്യുമെന്നാണ് കേന്ദ്രമന്ത്രി മറുചോദ്യം ഉന്നയിച്ചത്

Published

|

Last Updated

തിരുവനന്തപുരം  | തൃക്കാക്കരയില്‍ ബിജെപി കറുത്തു കുതിരയായി ഉയര്‍ന്നു വരുമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. വികസനം ഇടത് പക്ഷത്തിനല്ല നരേന്ദ്ര മോദിക്ക് മാത്രം അവകാശമുന്നയിക്കാന്‍ കഴിയുവെന്ന സാഹചര്യത്തില്‍ പച്ച വര്‍ഗീയത പറയഞ്ഞാണ് ഇടതുമുന്നണിക്ക് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും വി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. തൃക്കാക്കരയില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്.

പി സി ജോര്‍ജിനെ പോലീസ് വേട്ടയാടുകയാണ്. അറസ്റ്റ് വാറന്റുള്ള നേതാക്കന്‍മാര്‍ മുഖ്യമന്ത്രിക്ക് മൂക്കിന് കീഴില്‍ വിസലുമ്പോള്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് തിടുക്കം കാണിക്കുന്നത്. ഈ ഇരട്ട നീതി തുറന്നു കാണിക്കുകയാണ് ബിജെപി ചെയ്തത്. വിഎച്ച്പി വനിത പ്രവര്‍ത്തകര്‍ വാളുമായി പ്രകടനം നടത്തിയതിനെ കുറിച്ച പ്രതികരണം ആരാഞ്ഞപ്പോള്‍ ,നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ സ്വയം രക്ഷക്കായി ആയുധമെടുത്താന്‍ നമ്മളെന്ത് ചെയ്യുമെന്നാണ് കേന്ദ്രമന്ത്രി മറുചോദ്യം ഉന്നയിച്ചത്.

---- facebook comment plugin here -----

Latest