Connect with us

National

കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബിജെപിയ്ക്ക് വീണ്ടും അധികാരം ലഭിക്കില്ല: മേഘാലയ ഗവര്‍ണര്‍

ലഖിംപുര്‍ ഖേരി സംഭവത്തില്‍ ആരോപണ വിധേയനായ കേന്ദ്രമന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാനുള്ള അര്‍ഹതയില്ലെന്നും മാലിക്ക് പറഞ്ഞു.

Published

|

Last Updated

ജയ്പുര്‍| സമരം ചെയ്യുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം ഈ സര്‍ക്കാരിന് വീണ്ടും അധികാരത്തില്‍ വരാന്‍ സാധിക്കില്ലെന്നും സത്യപാല്‍ മാലിക്ക് പറഞ്ഞു. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയില്‍ നടന്ന ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശിലെ പല ഗ്രാമങ്ങളിലും ബിജെപി നേതാക്കള്‍ കയറിയിട്ടുപോലുമില്ല. കര്‍ഷകര്‍ക്കുവേണ്ടി ഗവര്‍ണര്‍ പദവി ഉപേക്ഷിക്കുമോ എന്ന ചോദ്യത്തിനും അദ്ദേഹം ഉത്തരം നല്‍കി. കര്‍ഷകര്‍ക്കൊപ്പമാണ് താന്‍. എന്നാല്‍ നിലവില്‍ പദവി ഉപേക്ഷിക്കേണ്ട ആവശ്യമില്ല. ആവശ്യമെങ്കില്‍ അതും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ലഖിംപുര്‍ ഖേരി സംഭവത്തില്‍ ആരോപണ വിധേയനായ കേന്ദ്രമന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാനുള്ള അര്‍ഹതയില്ലെന്നും മാലിക്ക് പറഞ്ഞു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ജാട്ട് നേതാവാണ് സത്യപാല്‍ മാലിക്ക്.

 

Latest