National
ത്രിപുരയില്‍ ബിജെപി വീണ്ടും ചരിത്ര വിജയം ആവര്‍ത്തിക്കും: മാണിക് സഹ
എന്നാല്‍ ത്രിപുരയില്‍ ബിജെപി വിരുദ്ധ തരംഗം പ്രകടമെന്ന് സിപിഐഎം പിബി അംഗം വൃന്ദ കാരാട്ട് പ്രതികരിച്ചു.

അഗര്‍ത്തല| ത്രിപുരയില്‍ ബിജെപി വീണ്ടും ചരിത്ര വിജയം ആവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി മാണിക് സഹ. ഇടത് കോണ്‍ഗ്രസ് അവിശുദ്ധ ബന്ധത്തെ ജനങ്ങള്‍ തള്ളുമെന്നും മണിക് സഹ പറഞ്ഞു. കൂടുതല്‍ സീറ്റുകള്‍ നേടി ചരിത്ര വിജയം ആവര്‍ത്തിക്കുമെന്നും, സിപിഐഎം കോണ്‍ഗ്രസ് സഖ്യത്തെ ജനങ്ങള്‍ തള്ളുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
എന്നാല്‍ ത്രിപുരയില്‍ ബിജെപി വിരുദ്ധ തരംഗം പ്രകടമെന്ന് സിപിഐഎം പിബി അംഗം വൃന്ദ കാരാട്ട് പ്രതികരിച്ചു. നേതാക്കളുടെ ഹെലികോപ്റ്ററുകളിലും കാറുകളിലും ബിജെപി പണം കടത്തുന്നെന്ന് അവര്‍ ആരോപിച്ചു. കേരള മോഡല്‍ മുന്‍നിര്‍ത്തിയാണ് ത്രിപുരയില്‍ സിപിഐഎമ്മിന്റെ പ്രചാരണം.
---- facebook comment plugin here -----