Connect with us

goa election

ഗോവയില്‍ ബി ജെ പി ഭരണം നിലനിര്‍ത്തും: മുഖ്യമന്ത്രി

22ലധികം സീറ്റുകള്‍ നേടുമെന്നും പ്രമോദ് സാവന്ത്

Published

|

Last Updated

പനാജി | ഗോവ നിയമസഭ തിരഞ്ഞെടുപ്പില്‍ 22 സീറ്റിലേറെ നേടി ബി ജെ പി ഭരണം നിലനിര്‍ത്തുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ആദ്യമായാണ് 40 സീറ്റിലും പാര്‍ട്ടി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നത്. 22ലധികം സീറ്റുകള്‍ നേടുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇതിന് സാധിക്കുമെന്ന് ഉറപ്പാണ്. നിരവധി വികസന പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ ബി ജെ പി സര്‍ക്കാറിനായെന്നും അദ്ദേഹം പറഞ്ഞു.

പത്ത് വര്‍ഷമായി ബി ജെ പിയാണ് ഗോവ ഭരിക്കുന്നത്. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പില്‍ സര്‍ക്കാറുണ്ടാക്കാനുള്ള ഭൂരിഭക്ഷം ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസില്‍ അംഗങ്ങളെ ചാടിച്ചാണ് സര്‍ക്കാര്‍ രൂപവത്ക്കരിച്ചത്.

 

 

 

Latest