Kerala
ബി ജെ പി എല്ലാം ഒളിച്ചുകടത്തും; അതിന് വേണ്ടി അവര്‍ ചാക്ക് ഉപയോഗിക്കും ആംബുലന്‍സ് ഉപയോഗിക്കും: കുഴൽപ്പണക്കേസിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ബിനോയ് വിശ്വം
രാഷ്ട്രീയത്തിലെ നെറികേടുകളെ തുറന്നുകാണിക്കാനുള്ള അന്വേഷണങ്ങളൊന്നും ഇടയ്ക്കുവെച്ച് വഴിമാറിപ്പോകാന്‍ പാടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

കൊച്ചി| കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലില്‍ സമഗ്രാന്വേഷണം വേണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം. പണം ആര് അയച്ചെന്നും അത് എങ്ങോട്ട് പോയെന്നും ,എങ്ങോട്ട് പോകുന്ന പണമാണ് ഇതെന്നും അറിയാനുള്ള അവകാശം ജനങ്ങള്‍ക്ക് ഉണ്ട്.എല്ലാ കാര്യങ്ങളും പുറത്തുവരണം. വിഷയത്തില്‍ വ്യക്തമായ അന്വേഷണം അനിവാര്യമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
രാഷ്ട്രീയത്തിലെ നെറികേടുകളെ തുറന്നുകാണിക്കാനുള്ള അന്വേഷണങ്ങളൊന്നും ഇടയ്ക്കുവെച്ച് വഴിമാറിപ്പോകാന്‍ പാടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ബിജെപിയുടെ ഓഫീസിന്റെ ചുമതലയിലുണ്ടായിരുന്ന ആളിന്റെ വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നത്.ഇതിന്റെ പ്രാധാന്യം ചെറുതല്ല.
ഒളിച്ചുകടത്താന്‍ ബിജെപിക്ക് ശീലമാണ്.സ്ഥാനാര്‍ഥിയെ മുതല്‍ കള്ളപ്പണം വരെ ബിജെപി ഒളിച്ചുകടത്തും. അതിനായി ചാക്കും ആംബുലന്‍സും വരെ ഉപയോഗിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.