National
ചണ്ഡീഗഡ് ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പ്പിക്ക് വിജയം
ബി ജെ പി യുടെ കുല്‍ജീത് സിംഗ് സിന്ധു 19 വോട്ടും കോണ്‍ഗ്രസിന്റെ ഗുര്‍പ്രീത് ഗബി 16 വോട്ടും നേടി

ന്യൂഡല്‍ഹി | ചണ്ഡീഗഡ് ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വിജയം. സീനിയര്‍ ഡെപ്യൂട്ടി മേയറായി കുല്‍ജീത് സിംഗ് സിന്ധുവും ഡെപ്യൂട്ടി മേയറായി രജിന്ദര്‍ ശര്‍മയും തിരഞ്ഞെടുക്കപ്പെട്ടു. ബി ജെ പി യുടെ കുല്‍ജീത് സിംഗ് സിന്ധു 19 വോട്ടും കോണ്‍ഗ്രസിന്റെ ഗുര്‍പ്രീത് ഗബി 16 വോട്ടും നേടി. ഒരു വോട്ട് അസാധുവായി.
ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പി 19 വോട്ടും കോണ്‍ഗ്രസ് – എ എ പി സഖ്യം 17 വോട്ടും നേടി. മേയര്‍ കുല്‍ദിപ് കുമാറാണ് ഫലം പ്രഖ്യാപിച്ചത്.
ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പി വിജയിച്ചത് സുപ്രീം കോടതി തടഞ്ഞിരുന്നു. റിട്ടേണിങ് ഓഫീസര്‍ ബാലറ്റ് പേപ്പറില്‍ കൃത്രിമം കാട്ടിയതിന് പിന്നാലെയാണ് സുപ്രീം കോടതി വീണ്ടും വോട്ടെണ്ണല്‍ നടത്തി എ എ പി യുടെ കുല്‍ദീപ് കുമാറിനെ മേയറായി തിരഞ്ഞെടുത്തത്. ഇതിനിടെ എ എ പി യുടെ 3 അംഗങ്ങള്‍ ബി ജെ പി യിലേക്ക് കൂറുമാറിയതാണ് ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായത്.