Kerala
കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല,കോണ്‍ഗ്രസ് ഇരുപത് സീറ്റു നേടും; രമേശ് ചെന്നിത്തല
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞതുപോലെ ഇന്ത്യ സംഖ്യം 295 സീറ്റ് നേടും.
ആലപ്പുഴ | തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഇന്ത്യ സംഖ്യം വിജയിക്കുമെന്നും കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞതുപോലെ ഇന്ത്യ സംഖ്യം 295 സീറ്റ് നേടും.
കേരളത്തില്‍ ബിജെപിയുടെ വിജയം പ്രവചിച്ചുള്ള എക്‌സിറ്റ് പോളുകളില്‍ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസ് ഇരുപതില്‍ ഇരുപത് സീറ്റു നേടുമെന്നും അതിനുള്ള എല്ലാ സാഹചര്യവും നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----